Home പ്രധാന വാർത്തകൾ മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടില്‍ പോയി തിരികെ എത്തി പിജി മുറിയില്‍ കിടന്നുറങ്ങിയ 22കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടില്‍ പോയി തിരികെ എത്തി പിജി മുറിയില്‍ കിടന്നുറങ്ങിയ 22കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

by admin

ബംഗളൂരു: പേയിംഗ് ഗസ്റ്റ് (പി.ജി.) താമസസ്ഥലത്ത് മൂട്ടയെ നശിപ്പിക്കാൻ ഉപയോഗിച്ച കീടനാശിനി ശ്വസിച്ച്‌ 22 വയസ്സുകാരനായ ബി.ടെക് വിദ്യാർത്ഥി മരിച്ചു.ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയായ പവൻ ആണ് ബെംഗളൂരുവിലെ എച്ച്‌എഎല്‍ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള പി.ജി.യില്‍ ദാരുണമായി മരണപ്പെട്ടത്.

എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ പവൻ മറ്റ് കോഴ്സുകള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായാണ് ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഒരാഴ്ചത്തെ വീട്ടിലേക്കുള്ള യാത്ര കഴിഞ്ഞ് ഞായറാഴ്ച രാത്രി തിരിച്ചെത്തിയ പവൻ മുറിയില്‍ ഉറങ്ങാൻ കിടക്കുകയായിരുന്നു. പിറ്റേന്ന് തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പവൻ നാട്ടില്‍ പോയ സമയത്ത് മൂട്ടശല്യം രൂക്ഷമായതിനെ തുടർന്ന് പി.ജി. അധികൃതർ ഇയാളുടെ മുറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കീടനാശിനി സ്പ്രേ ചെയ്തിരുന്നു. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ പവൻ കീടനാശിനി പ്രയോഗിച്ച വിവരം അറിയാതെ ഉടൻ തന്നെ മുറിയില്‍ കയറി ഉറങ്ങാൻ കിടക്കുകയായിരുന്നു.അടുത്ത ദിവസം രാവിലെ മുറിയിലെ മറ്റ് താമസക്കാർ പവനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പി.ജി. ജീവനക്കാർ പൊലിസിലും എമർജൻസി സർവീസുകളിലും വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.എച്ച്‌എഎല്‍ പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ മുറിയില്‍ അപ്പോഴും കീടനാശിനിയുടെ രൂക്ഷഗന്ധം ഉണ്ടായിരുന്നു. ശക്തമായ വിഷം തളിച്ചതിനെ തുടർന്ന് മുറിയിലെ വായുസഞ്ചാരം കുറഞ്ഞതും (വെൻ്റിലേഷൻ്റെ അഭാവം) ജനലുകള്‍ അടച്ചിട്ടിരുന്നതുമാണ് ശ്വാസംമുട്ടലിന് കാരണമായതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പവൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. ഉപയോഗിച്ച കീടനാശിനിയുടെ സാമ്ബിളുകള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group