ബെംഗളൂരു: നഗരത്തിൽകബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകി. വിശ്വഗുരു ബസവണ്ണ ജൈവവൈവിധ്യ പാർക്ക് എന്ന് പേരിൽ നിർമിക്കുന്ന പാർക്കിൻ്റെ മൊത്തം നിർമാണ ചിലവ് 250 കോടി രൂപയാണ്.
പ്രാരംഭ ചെലവുകൾക്കായി സർക്കാർ 50 കോടി രൂപ അനുവദിച്ചു. മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്ന പാർക്കിൽ ഔഷധ സസ്യങ്ങൾ, പക്ഷി സങ്കേതം, ട്രീ പാർക്ക് എന്നിവ ഉണ്ടാകും.ബെംഗളൂരുവിലെ ആദ്യ സസ്യോദ്യാനമായ ലാൽബാഗ് 1760 ലാണ് സ്ഥാപിച്ചത്. ആകെ വിസ്‌തൃതി 240 ഏക്കറാണ്. 194 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കബ്ബൺ പാർക്ക് ആരംഭിച്ചത് 1870 ൽ ആണ്.