Home കർണാടക ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ: 37 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍ അബദ്ധമെന്ന് റിപ്പോര്‍ട്ട്; ബദല്‍ നിര്‍ദ്ദേശം വെച്ച്‌ ‘റൈറ്റ്സ്’

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ: 37 കിലോമീറ്റര്‍ ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍ അബദ്ധമെന്ന് റിപ്പോര്‍ട്ട്; ബദല്‍ നിര്‍ദ്ദേശം വെച്ച്‌ ‘റൈറ്റ്സ്’

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോയുടെ നിർദ്ദിഷ്ട ഓറഞ്ച് ലൈനിന് സമാന്തരമായി 37 കിലോമീറ്റർ ദൈർഘ്യത്തില്‍ ഡബിള്‍ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനുള്ള കർണാടക സർ‍ക്കാരിന്റെ നീക്കം അബദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ പൊതുമേഖലാ കണ്‍സള്‍ട്ടൻസി സ്ഥാപനമായ റൈറ്റ്സിന്റെ (RITES) റിപ്പോർട്ട്.മെട്രോയില്‍ കയറേണ്ട യാത്രക്കാർ പകരം സ്വന്തം വാഹനമെടുത്ത് സമാന്തര ഫൈഓവറിലൂടെ പോകുന്ന സ്ഥിതി വരുമെന്നാണ് റൈറ്റ്സിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. തിരക്കില്ലാത്ത മികച്ച റോഡ് തൊട്ടു താഴെയുള്ളപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങുന്നതായിരിക്കും ഫലം. ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയുമെന്നും റൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു.കൂടാതെ സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി രാജ്യത്തിന്റെ മെട്രോ നയത്തിന് വിരുദ്ധമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

മെട്രോ ഇടനാഴിക്ക് സമാന്തരമായി വൻതോതിലുള്ള റോഡ‍് വികസനത്തിന് മുൻഗണന നല്‍കുന്നതിനെ ദേശീയനയം പിന്തുണയ്ക്കുന്നില്ല.യാത്രക്കാർ റോഡിനെ പ്രാധാന്യം കൊടുക്കുന്നതോടെ മെട്രോയുടെ വരുമാനം വൻതോതില്‍ ഇടിയുമെന്നും റൈറ്റ്സിന്റെ പഠനം പറയുന്നുണ്ട്. ഡബിള്‍ ഡെക്കർ ഫ്ലൈഓവർ സഹിതമുള്ള പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമത നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡമായ 14 ശതമാനത്തിലും താഴെയായിരിക്കും. മെട്രോ മാത്രമാണ് നിർമിക്കുന്നതെങ്കില്‍ ലാഭക്ഷമത 17 ശതമാനമായിരിക്കും. നേരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനു പുറമെ, മെട്രോയ്ക്ക് സമാന്തരമായി എലിവേറ്റഡ് ഹൈവേ നിർമിക്കുന്നത് വലിയ എൻജിനീയറിങ് വെല്ലുവിളിയായിരിക്കും എന്ന വാദവും റൈറ്റ്സിന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു. ചിലയിടങ്ങളില്‍ മെട്രോ ലൈനും എലിവേറ്റഡ് റോഡും ഒരുമിച്ച്‌ പോകണമെങ്കില്‍ ചിലയിടങ്ങളില്‍ 13 മീറ്റർ വരെ ഉയരത്തില്‍ തൂണുകള്‍ നിർമിക്കേണ്ടി വരും.

റൈറ്റ്സിന്റെ ബദല്‍ നിർദ്ദേശംമെട്രോ ലൈനിന് തുടർച്ചയായി എലിവേറ്റഡ് പാത നിർമിക്കുന്നതിന് പകരം, തിരക്കേറിയ ജങ്ഷനുകളില്‍ മാത്രം ഫ്ലൈഓവറുകള്‍ നിർമിക്കുക എന്നതാണ് റൈറ്റ്സ് മുമ്പോട്ടു വെക്കുന്ന നിർദ്ദേശം. ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ പ്രധാന ജംഗ്ഷനുകളില്‍ മാത്രമേ ഇത്തരം ഫ്ലൈഓവറുകള്‍ നിർമിക്കേണ്ടതുള്ളൂ. ഇത് ചെലവ് കുറയ്ക്കുകയും ട്രാഫിക് തിരക്കില്‍ കുറവ് വരുത്തുകയും ചെയ്യും.ജെപി നഗർ ഫോർത്ത് ഫേസ് മുതല്‍ വടക്കൻ ബെംഗളൂരുവിലെ കെമ്പാപുര വരെയാണ് ഈ പാത കടന്നുപോകുന്നത്. ജെ.പി നഗർ, ബനശങ്കരി, പത്മനാഭനഗർ തുടങ്ങിയ മേഖലകളിലൂടെ ഹെബ്ബാള്‍, കെമ്പാപുര വരെ പാത നീളും. ജെപി നഗർ 4th ഫേസ് പിങ്ക് ലൈൻ, ഗ്രീൻ ലൈൻ, പർപ്പിള്‍ ലൈൻ, ഗ്രേ ലൈൻ എന്നി നിലവിലുള്ളതും വരാനിരിക്കുന്നതുമായ ലൈനുകളുമായി ഈ പാത കണക്ടഡായിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group