Home കർണാടക ബെംഗളൂരു ഐഎസ്‌ആര്‍ഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

ബെംഗളൂരു ഐഎസ്‌ആര്‍ഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

ബെംഗളൂരു: ബെംഗളൂരു ഐഎസ്‌ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്.പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കല്‍ നിന്ന് ഇലക്‌ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദില്‍ നിന്ന് ഇയാളെ ബെംഗളൂരുവില്‍ എത്തിച്ചു. ഇന്നും ഇന്നലെയും ബെംഗളൂരു ഐഎസ്‌ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐഎസ്‌ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group