Home കർണാടക യശ്വന്തപുര സിഎംടിഐ ജംക്ഷനിൽ നാളെ മുതൽ 21 വരെ ഗതാഗത നിയന്ത്രണം

യശ്വന്തപുര സിഎംടിഐ ജംക്ഷനിൽ നാളെ മുതൽ 21 വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ വാഹന തിരക്ക് ഒഴിവാക്കാൻ നാളെ മുതൽ 21 വരെ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. എഫ്ട‌ിഐ റോഡ് സ്ട്രെച്ച് എന്നറിയപ്പെടുന്ന ഔട്ടർ റിംഗ് റോഡിലെ സിഎംടിഐ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രദേശത്തെ സുഗമമായ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.തുമക്കൂരു റോഡിൽ എസ്ആർഎസ് ജംക്ഷൻ ഭാഗത്തു നിന്നു രാജ്കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിഎംടിഐ ജംക്ഷനിൽ നിന്നു വലത്തേക്ക് തിരിഞ്ഞ് ഇടത് ലെയ്ൻ ഉപയോഗിക്കുന്നതിന് പകരം വലത് ലെയ്നിൽ തന്നെ യാത്ര തുടരണം.തുമക്കൂരു റോഡിൽ ഗൊരഗുണ്ടെപാളയ ജംക്ഷൻ ഭാഗത്തു നിന്നു രാജ്കുമാർ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിഎംടിഐ ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം.ഔട്ടർ റിങ് റോഡിൽ രാജ്‌കുമാർ സമാധി ഭാഗത്തു നിന്നു ഗൊരുഗുണ്ടെപാളയ ജംക്ഷനിലേക്കു പോകുന്ന വാഹനങ്ങൾ ഗോകുൽദാസ് എക്സ്പോർട് ഗാർമന്റ്സ് ജംക്ഷനിൽ നിന്നു വലത്തേക്കു തിരിയണം.ഗൊരഗുണ്ടപാളയ ജനവാസ മേഖലയിൽ നിന്നു വരുന്ന വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞു സിഎംടിഐ ജംക്ഷനിലേക്കു പോകണം. ഈ വശത്ത് നിന്നും രാജ്കുമാർ സമാധിയിലേക്ക് ഇടത്തേക്ക് തിരിയുന്നതും നിരോധിച്ചിരിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group