Home Featured മൈസൂരുവിൽ മെട്രോ നിയോ സർവീസ് നടപ്പിലാക്കാനായി സാധ്യത പഠനം നടത്തുന്നു.

മൈസൂരുവിൽ മെട്രോ നിയോ സർവീസ് നടപ്പിലാക്കാനായി സാധ്യത പഠനം നടത്തുന്നു.

by admin

മൈസൂരു: മൈസൂരുവിൽ മെട്രോ നിയോ സർവീസ് നടപ്പിലാക്കാനായി സാധ്യത പഠനം നടത്തുന്നു. ഇതുസംബന്ധിച്ച നിർദേശം മൈസൂരു നഗരവികസന അതോറിറ്റി ഇന്നു പരിശോധിക്കും. മൈസൂരു കോർപ്പറേഷനുമായി ചേർന്നാണ് നഗരവികസന അതോറിറ്റി സാധ്യതാ പഠനം നടത്തുക.

അടുത്ത 100 വർഷത്തെ ജനസംഖ്യാനിരക്കും വാഹനങ്ങളുടെ എണ്ണക്കൂടുതലും പഠനത്തിൽ പരിശോധിക്കും. തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും.

രണ്ടാംനിര നഗരങ്ങളിൽ മെട്രോ ലൈറ്റ്, മെട്രോ നിയോ എന്നിവയാണ് ഇനി അനുവദിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ബജറ്റിൽ അറിയിച്ചിരുന്നു.

ഇതോടെ രണ്ടാംനിര, മൂന്നാം നിര നഗരങ്ങൾക്ക് മെട്രോ ലൈറ്റ്, മെട്രോ നിയോ എന്നിവ അനുവദിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. റോഡിലൂടെയും പ്രത്യേക പാളത്തിലൂടെയും ഓടാൻ കഴിയുന്ന ചെറിയ ട്രെയിനാണ് മെട്രോ നിയോമെട്രോയിൽ നിന്ന് വ്യത്യസ്തമായി റബ്ബർ ടയറുകളാണ് മെട്രോ നിയോയിൽ ഉപയോഗിക്കുന്നത്.

മുകളിലൂടെയുള്ള ലൈനിൽ നിന്നാണ്ഓടാനാവശ്യമായ വൈദ്യുതി ലഭിക്കുക. മെട്രോ നിയോ പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്ന കാര്യം മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി.രാജീവും സ്ഥിരീകരിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group