ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 19 വയസ്സിന് താഴെയുള്ള 300-ലധികം കുട്ടികള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചതിനാല്‍ നഗരം കനത്ത ജാഗ്രതയിലാണ്.
കര്‍ണാടകയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളില്‍ ഏറ്റവും ഉയര്‍ന്ന കേസുകളില്‍ ഒന്നാണിത്.ബെംഗളൂരുവിലെ സിവില്‍ ബോഡി പുറത്തുവിട്ട ഡാറ്റ, 10 വയസ്സിന് താഴെയുള്ള 127 കുട്ടികള്‍ക്ക് ഓഗസ്റ്റ് 5 നും 10 നും ഇടയില്‍ കോവിഡ് -19 പോസിറ്റീവ് ആണെന്ന് കാണിക്കുന്നു.
ഇവരെ കൂടാതെ, 10 നും 19 നും ഇടയില്‍ പ്രായമുള്ള 174 കുട്ടികളും ഈ ആറ് ദിവസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയി.പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും കേസുകള്‍ ഉയരുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു വാക്സിന്‍ ഇന്ത്യ ഇതുവരെ അംഗീകരിക്കാത്ത സമയത്താണ് ബെംഗളൂരുവിലെ കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ്.