Home തിരഞ്ഞെടുത്ത വാർത്തകൾ കടുവയെ ചത്തനിലയിൽ കണ്ടെത്തി

കടുവയെ ചത്തനിലയിൽ കണ്ടെത്തി

by ടാർസ്യുസ്

മൈസൂരു: നാഗർഹോളെവന്യ ജീവിസങ്കേതത്തിലെ ഗ്രാ മത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. രണ്ടരവയസ്സുള്ള ആൺകടുവയുടെ മൃതദേഹമാണ് എച്ച്.ഡി. കോട്ടെ താലൂക്കിലെ അഗസനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോ ടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാട്ടുപന്നിപോലുള്ള വന്യമൃഗങ്ങളെ പിടിക്കാൻ ഗ്രാമവാസികൾ ഒരുക്കിയ കെണിയിലകപ്പെട്ടാണ് കടുവ ചത്തത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം സംസ്കരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group