ബംഗളൂരു: എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന വകുപ്പുകള്‍ തന്നെ നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ . മന്ത്രിസ്ഥാനങ്ങളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബസവരാജ് ബൊമ്മെയുടെ വിശദീകരണം.
എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന മന്ത്രിസ്ഥാനം നല്‍കാനാവില്ല. അനന്ദ് സിങ് എന്‍റെ അടുത്തയാളാണ്. ഞാന്‍ വിളിച്ച് സംസാരിച്ചാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് സിങ് രംഗത്തെത്തിയിരുന്നു.
പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ് ആനന്ദ് സിങ്ങിന് നല്‍കിയത്. എന്നാല്‍, താന്‍ ഈ വകുപ്പകളല്ല ചോദിച്ചതെന്നും മുഖ്യമന്ത്രിയെ കാണാന്‍ പോവുകയാണെന്നും ആനന്ദ് സിങ് വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ചില എം.എല്‍.എമാര്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും കര്‍ണാടകയില്‍ നിന്നും പുറത്ത് വരുന്നുണ്ട്.