തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്ക്കാലിക തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് www.cet.ac.in ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 25 ന് വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷ നല്‍കണം. പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനിയറിങ്, ട്രിവാന്‍ഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം.