ബെംഗളൂരു: നഗരത്തിൽ വീണ്ടും രാത്രി കർ ഏർപ്പെടുത്തി. കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ വർധിച്ചതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചത്. രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെയാണ് കർ സമയം. ആഗസ്ത് 16 ന് രാവിലെ 6 മണി വരെയാണ് കർ ഏർപ്പെടുത്തിയത്.
കർഫ്യൂവിന് പുറമെ ആഗസ്ത് 16 വരെ നഗരത്തിൻ സിആർപിസി ആക്ട് 144 പ്രകാരം നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. നാലിൽ കൂടുതൽ ആൾക്കാർ കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. അതേ സമയം വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമം, കർണാടക പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമീഷണർ കമാൽ പന്ത് പറഞ്ഞു.
കർഫ്യൂ സമയം കർശനമായി പാലിക്കാൻ നഗരത്തിലെ ഭക്ഷണശാലകൾക്ക് ബിബിഎംപി ചീഫ് കമീഷണർ മുന്നറിയിപ്പ് നൽകി. രാത്രി 10 ന് ശേഷം തുറന്നു പ്രവർത്തിക്കുന്ന ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കമീഷണർ പറഞ്ഞു.
നഗരത്തിലെ അപാർട്ട്മെന്റുകൾക്ക് ജാഗ്രതാ നിർദേശവും ബിബിഎംപി നൽകിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് 72 മണിക്കൂറിൽ കവിയാത്ത ആർ.ടി പിസിആർ സർട്ടിഫിക്കറ്റ് ഉറപ്പാക്കാൻ റെസിഡൻസ് അസോസിയേഷനുകൾക്ക് ബിബിഎംപി നിർദേശം നൽകി. സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരുടെ വിവരം ബിബിഎംപി അധികൃതർക്ക് കൈമാറാനും നിർദേശമുണ്ട്.