Home Featured മാറ്റിവെച്ച മംഗളൂരു സര്‍വകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ 11ന്

മാറ്റിവെച്ച മംഗളൂരു സര്‍വകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ 11ന്

by admin

മംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനം കാരണം മാറ്റിവെച്ച ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഈ മാസം 11 ന് നടത്താന്‍ മംഗളൂരു സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദക്ഷിണ കന്നട ജില്ല ഡെപ്യൂടി കമീഷണര്‍ ഡോ കെ വി രാജേന്ദ്ര അറിയിച്ചു.

ബന്ധപ്പെട്ട സര്‍വകലാശാല അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ചകള്‍ക്ക് ശേഷമാണ് തീരുമാനം.കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ സന്നദ്ധരെങ്കില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.

കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പരീക്ഷയ്ക്ക് ഹാജരാവാന്‍ കഴിയാതാവുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group