Home Featured അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ച്‌ കര്‍ണാടക ഹൈക്കോടതി

അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ച്‌ കര്‍ണാടക ഹൈക്കോടതി

by admin

ബെംഗളൂരു: അഴിമതിക്കേസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മകന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ച്‌ കര്‍ണ്ണാടക ഹൈക്കോടതി. ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. ഈ മാസം 17ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്ടിവിസ്റ്റ് ടി.ജെ. എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസുകള്‍ നല്‍കിയത്. ബി.എസ്. യെദ്യൂരപ്പ, മുന്‍ മന്ത്രി എസ്.ടി. സോമശേഖരന്‍ എന്നിവര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബ്രഹാം കോടതിയെ സമീപിച്ചത്.

ബെംഗളൂരു വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനരാരംഭിക്കുന്നതിനായി യെദ്യൂരപ്പയും മകനും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കരാറുകാരനില്‍ നിന്ന് കോഴവാങ്ങിയതായാണ് ടി.ജെ. എബ്രഹാമിന്റെ ആരോപണം.

2020 ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്ബോള്‍ കോണ്‍ഗ്രസും കര്‍ണാടക നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.യെദ്യൂരപ്പയുടെ മകന്‍, മരുമകന്‍, ചെറുമകന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നായിരുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group