Home കേരളം കേരളത്തിൽ നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

by ടാർസ്യുസ്

കേരളം : കേരളത്തിൽഅടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നൽ സാധ്യത കൂടുതലാണ്.ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.കേരള തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും കടലിൽ പോകുന്നവർ കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.ചിലയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group