ബെംഗളൂരു: ഇന്ദിരാനഗറിൽ എ.ടി.എം. കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നേപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. നഗരത്തിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായ രാജേന്ദ്ര സിങ്ങി (28) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ഡബിൾ റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ എ.ടി. എമ്മാണ് ഫെബ്രുവരി 10-ന് ഇയാൾ തകർക്കാൻ ശ്രമിച്ച ത്. രാത്രി വൈകി എ.ടി.എമ്മിലെത്തിയ ഇയാൾ ഷട്ടർ അകത്തുനിന്ന് അടച്ചു. തുടർന്ന് ആളെ മനസ്സിലാകാതിതിരിക്കാൻ സി.സി.ടി.വി. തുണികൊണ്ട് മൂടി.എന്നാൽ, ഗ്യാസ് കട്ടർ ഉപയോഗിച്ച് യന്ത്രം തകർക്കാനു ള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കു കയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളട ക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.