മംഗളൂരു ക്വാറന്റീന് സെന്ററില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലര്‍ച്ചെയോടെയുമാണ് വിട്ടയച്ചത്.കേരളത്തില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള അറുപതോളം മലയാളികള്‍ ക്വാറന്റീന് സെന്ററില്‍ കുടുങ്ങുന്നത് ഇന്നലെയാണ്.
മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗണ്‍ ഹാളില്‍ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്.
എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.പ്രതിഷേധമുയര്‍ന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാന്‍ അനുവദിച്ചു.