ബെംഗളൂരു : ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ്ലിമിറ്റഡിൽ (ബെമൽ) രണ്ട്വന്ദേഭാരത് സ്ലീപ്പർ തീവണ്ടികളുടെ നിർമാണം അന്തിമഘട്ടത്തിൽ. 16 കോച്ചുകൾവീതമുള്ള തീവണ്ടികൾ അടുത്തമാസം അവസാനത്തോടെ റെയിൽവേക്ക് കൈമാറും.റെയിൽവേക്ക് രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കാൻ ഇത് വഴി തുറക്കും.കഴിഞ്ഞമാസം ആരംഭിച്ച ആദ്യ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസിനുള്ള രണ്ട് തീവണ്ടികൾ നിർമിച്ചതും ബെമൽ ആയിരുന്നു. നിർമാണം പൂർത്തിയാക്കി 2024 സെപ്റ്റംബറിലാണ് കൈമാറിയത്.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ ബെമലിന് കരാർ നൽകിയത്. 16 കോച്ചുകൾ വീതമുള്ള 10 തീവണ്ടികൾ നിർമിച്ചു നൽകാനാണ് കരാർ. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരം നിർമാണം പൂർത്തിയാക്കാൻ ബെമലിന് കഴിഞ്ഞില്ല.മൂന്നാമത്തെയും നാലാമത്തെയും തീവണ്ടികളുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായി വരുന്നത്.