കേരളം : ആഗോളവിപണിയിലെ വിപണികളിലെ ഇടിവ് കാരണം ഇന്ത്യയിലെ സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു.കേരളത്തിൽ 1,14,720 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,340 രൂപയാണ് വില. പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,644 രൂപയും 18 കാരറ്റിൻറെ വില (1 ഗ്രാം) 11,733 രൂപയുമാണ്.ആഭരണം വാങ്ങണമെങ്കിൽ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വർണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാൾമാർക്ക് ചാർജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്‌ടിയും കൂടി നൽകണം. ഡിസൈൻ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.