Home തിരഞ്ഞെടുത്ത വാർത്തകൾ നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്?; നേതാക്കൾ ചർച്ച നടത്തി

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്?; നേതാക്കൾ ചർച്ച നടത്തി

by ടാർസ്യുസ്

തിരുവനന്തപുരം: ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയത് മുതൽ ഇടതു സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന നടൻ പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്‌തി കഴിഞ്ഞ ദിവസം പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേംകുമാറിനെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്ബോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group