Home Featured പുനെ, ബെംഗളൂരു നഗരങ്ങളില്‍ ചേതക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ച്‌ ബജാജ്‌

പുനെ, ബെംഗളൂരു നഗരങ്ങളില്‍ ചേതക്കിന്റെ ബുക്കിംഗ് പുനരാരംഭിച്ച്‌ ബജാജ്‌

by admin

ഐക്കണിക്ക് ഇരുചക്ര വാഹന മോഡലായ ചേതക്കിന്‍റെ ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് നിര്‍ത്തിവച്ച ബുക്കിംഗാണ് കമ്ബനി വീണ്ടും തുടങ്ങുന്നതെന്നും 2000 രൂപയടച്ച്‌ ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ വാഹനം വിറ്റുത്തീരുകയായിരുന്നു. മൈസൂര്‍, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങലില്‍ ബുക്കിംഗ് തുടങ്ങിയിരുന്നു.

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്‌ട്രിക് കരുത്തില്‍ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്.

കമ്ബനിയുടെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്.

ബജാജിന്റെ തന്നെ ഇലക്‌ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്‌ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്‌ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്‌ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോര്‍ട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്.

പ്രകടനക്ഷമതയേറിയ സ്പോര്‍ട് മോഡില്‍ ഓരോ തവണ ചാര്‍ജ് ചെയ്യുമ്ബോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാല്‍ ഊര്‍ജക്ഷമതയേറിയ ഇക്കോ മോഡില്‍ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് സ്‍കൂട്ടറും ചേതക്കാണ്.പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്‌ട്രിക് ചേതക്കിനില്ല.

റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന.എല്‍ഇഡി ഹെഡ്‌ലാമ്ബ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും.റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

എല്‍ഇഡി ഹെഡ്‌ലാമ്ബ്, എല്‍ഇഡി ടെയില്‍ ലാമ്ബ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്ബുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group