Home covid19 കർണാടക അതിർത്തികളടച്ചു പരിശോധന തുടങ്ങി; മക്കൂട്ടവും മുത്തങ്ങയുമുൾപ്പെടെ പരിശോധന ശക്തമാക്കി

കർണാടക അതിർത്തികളടച്ചു പരിശോധന തുടങ്ങി; മക്കൂട്ടവും മുത്തങ്ങയുമുൾപ്പെടെ പരിശോധന ശക്തമാക്കി

by admin

കാസര്‍കോട്: കര്‍ണാടകയിലേക്ക് പോകുന്ന യാത്രക്കാര്‍ കോവിഡ് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതോടെ കര്‍ണാടകയുമായുള്ള ജില്ലയുടെ ഏഴ് അതിര്‍ത്തികളിലും വഴിയടച്ച്‌ പരിശോധന തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ മംഗ്ളൂറു അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 72 മണിക്കുര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണമെന്നാണ് നിര്‍ദേശം. കോവിഡ് വാക്സിന്‍ രണ്ടു തവണ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കരുതണം.

കൂടാതെ മുത്തങ്ങയും മക്കൂട്ടവും ഉൾപ്പെടെ പ്രധാന അതിർത്തികളിൽ ഒട്ടനവധി മലയാളികളാണ് പ്രതിസന്ധിയിലായത് . സർക്കാർ നിർദ്ദേശം ലഭിച്ച ഉടനെ ജില്ലാ ഭരണകൂടങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സജ്ജമാവുകയും ചെയ്തു.ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റീവ് സെര്‍ടിഫികേറ്റ് കന്‍ഡക്ടര്‍മാര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്. കര്‍ണാടകയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും, വ്യാപാരികള്‍, ചികിത്സക്ക് പോകുന്ന രോഗികള്‍, നിത്യേന ജോലിക്ക് പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് പുതിയ നിര്‍ദേശം.

തലപ്പാടി, അഡ്ക സ്ഥല, ജാല്‍സൂര്‍, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിര്‍ത്തികളില്‍ കര്‍ണാടക പൊലീസ് പരിശോന തുടങ്ങി. ശനിയാഴ്ച വൈകീട്ട് ദക്ഷിണ കനറാ ഡെപ്യൂടി കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തലപ്പാടിയിലെത്തി.കേരളത്തില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണമെന്നാണ് കര്‍ണാടകയുടെ വിശദീകരണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group