തളിപ്പറമ്പ്: (KVARTHA) കണ്ണൂർ – കാസർകോട് ദേശീയ പാതയില്‍ ചിറവക്കില്‍ പിക്കപ്പ് വാനും വോള്‍വോ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടക ദർളക്കട്ട സ്വദേശികളായ റിയാസ് (40), റഫീഖ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. വാഹനം വെട്ടിപ്പൊളിച്ചുഅപകടത്തില്‍ പിക്കപ്പ് വാൻ വോള്‍വോ ബസിലിടിച്ച് തകർന്ന നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാമ്പിനുള്ളില്‍ കുടുങ്ങിപ്പോയ റിയാസിനെയും റഫീഖിനെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചുഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.