Home കർണാടക സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; 50 ലക്ഷം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനല്‍ സംഘം പിടിയില്‍

സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; 50 ലക്ഷം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനല്‍ സംഘം പിടിയില്‍

by ടാർസ്യുസ്

ബെംഗളൂരു: സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കർണാടകയിലെ ബെലഗാവിയില്‍ മൂന്ന് പേർ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെയും വാർത്താ ചാനലുകളിലൂടെയും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഗോകാക് താലൂക്ക് സ്വദേശികളായ സമീർ നിസാർ അഹമ്മദ് ഷെയ്ഖ് (32), അബ്ദുള്‍ റഷീദ് നസീർ അഹമ്മദ് മകന്ദർ (51), മുഹമ്മദ് ദിലാവർ ബാലേകുന്ദ്രി (43) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.ഇരയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാല്‍മാരുതി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ ഒളിക്യാമറകള്‍ ഉപയോഗിച്ച്‌ സ്വകാര്യ നിമിഷങ്ങള്‍ റെക്കോർഡ് ചെയ്യുകയും, ആവശ്യപ്പെട്ട വൻ തുക നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഐപിസിയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാലമാരുതി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന നിരവധി മൊബൈല്‍ ഫോണുകള്‍, പെൻഡ്രൈവുകള്‍, മെമ്മറി കാർഡുകള്‍, ഹിഡൻ ക്യാമറ ഹോള്‍ഡറുകള്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ കൂടുതല്‍ ആളുകളെ സമാനമായ രീതിയില്‍ ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group