Home തിരഞ്ഞെടുത്ത വാർത്തകൾ മണിയൻ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു; കാർ നിർത്താതെ പോയി, കേസെടുത്ത് പോലീസ്

മണിയൻ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു; കാർ നിർത്താതെ പോയി, കേസെടുത്ത് പോലീസ്

by ടാർസ്യുസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത്നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിൻ്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്‌ച രാത്രി 10ഓടെ തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം.അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. നിവേദിത് കൃഷ്ണ‌, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. കാർ ഓടിച്ചത് മണിയൻ പിള്ള തന്നെയാണെന്നാണ് വിവരം. മണിയൻപിളള രാജുവിനും കാറിനുമായുളള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. അപകടമുണ്ടാക്കിയ ശേഷം കാറുമായി ഒളിവിൽപോയിരിക്കാമെന്നാണ് നിഗമനം. അതേസമയം മണിയൻപിള്ള രാജു ഇന്ന് സ്റ്റേഷനിൽ ഹാജരായേക്കുമെന്ന് വിവരമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group