കണ്ണൂർ: പറശ്ശിനിക്കടവ് ലോഡ്‌ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനാണ് മരിച്ചത്. ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.സീമയുടെ അയൽവാസിയായിരുന്നു വിജയൻ. ലോഡ്‌ജിലെ 602-ാം മുറിയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സീമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
ലോഡ്‌ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒപ്പമുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു
previous post