Home തിരഞ്ഞെടുത്ത വാർത്തകൾ എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്ലാസില്‍ തെറിച്ച്‌ വീണു, അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം

എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്ലാസില്‍ തെറിച്ച്‌ വീണു, അറിയാതെ വെള്ളം കുടിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

കാസർകോട് : എലിക്കു വിഷം വയ്ക്കുന്നതിനിടെ കുപ്പിയില്‍ നിന്നും വിഷം ഗ്ലാസില്‍ തെറിച്ചത് അറിയാതെ വെള്ളം കുടിച്ച വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചത്. എലിവിഷം അബദ്ധത്തില്‍ തെറിച്ച്‌ വെള്ളം കുടിക്കുന്ന ഗ്ലാസില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസില്‍ നിന്നും വെള്ളം കുടിച്ചു. പിന്നാലെ ശോഭനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായത്തോടെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശോഭനയുടെ വീട്ടില്‍ എലി ശല്യം രൂക്ഷമായിരുന്നു. ഇതിനെ തുരത്താനാണ് എലിവിഷം വെച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭർത്താവ് സജീവൻ. മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group