കാസർകോട്:ദേശീയപാത 66 ലെ കുമ്പള ആരിക്കാടി ടോൾ റദ്ദാക്കിയതിനെ തുടർന്ന് കാസർകോട്–മംഗളൂരു റൂട്ടിലെ ബസ് ചാർജ് വർധനവ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പിൻവലിച്ചു.ഫെബ്രുവരി 4 മുതൽ നടപ്പിലാക്കാനിരുന്ന ടോൾ നിരക്കുകൾ റദ്ദാക്കിയതോടെ, മംഗളൂരു–കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് കെഎസ്ആർടിസിയുടെ മംഗളൂരു സീനിയർ ഡിവിഷണൽ കൺട്രോൾ ഓഫീസർ പ്രസ്താവനയിൽ അറിയിച്ചു.ടോൾ പിൻവലിച്ചതും ബസ് നിരക്ക് വർധനവ് ഒഴിവാക്കിയതും യാത്രാചെലവ് ഉയരുമെന്ന ആശങ്കയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമായി.