Home കർണാടക തുളുവിനെ സംസ്ഥാനത്തിന്റെ രണ്ടാം ഔദ്യോഗിക ഭാഷയാക്കാൻ ആലോചന

തുളുവിനെ സംസ്ഥാനത്തിന്റെ രണ്ടാം ഔദ്യോഗിക ഭാഷയാക്കാൻ ആലോചന

by ടാർസ്യുസ്

ബെംഗളൂരു : തുളുവിനെ കർണാടകത്തിന്റെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനുള്ള ആലോചനയുമായി സർക്കാർ. ഇതുസംബന്ധിച്ച് പഠനം നടന്നുവരുകയാണന്ന് കന്നഡ-സാംസ്‌കാരിക വകുപ്പു മന്ത്രി ശിവരാജ് തെം ഗഡഗി ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു.ഔദ്യോഗികമായി ഒന്നിലധികം ഭാഷകളുള്ള പശ്ചിമബം ഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഇത് നടപ്പാക്കിയതെ ന്നതിനെപ്പറ്റി പഠനം നടത്തുകയാണ്.പശ്ചിമബംഗാളിന് കത്തെഴുതി. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കിയ ആന്ധ്രപ്രദേശ് കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥ സമിതി സന്ദർശിച്ചതായും മന്ത്രി അറിയിച്ചു. സമിതി റിപ്പോർട്ട് താമസിയാതെ സമർപ്പിക്കും. പുത്തൂർ കോൺഗ്രസ് എം.എൽ.എ. അശോക് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.നിലവിൽ കർണാടകത്തിന് കന്നഡമാത്രമാണ് ഔദ്യോഗിക ഭാഷയായുള്ളത്. ദക്ഷി ണകന്നഡ, ഉഡുപ്പി ജില്ലകളി ലുള്ളവർ ഏറെക്കാലമായി ഉയർത്തുന്നതാണ് തുളുവിനെ സംസ്ഥാനത്തിന്റെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group