Home covid19 കേരളത്തിൽ പിടി മുറുക്കി കോവിഡ്; ഇന്നും ഇരുപതിനായിരത്തുന് മുകളിൽ കോവിഡ് രോഗികൾ

കേരളത്തിൽ പിടി മുറുക്കി കോവിഡ്; ഇന്നും ഇരുപതിനായിരത്തുന് മുകളിൽ കോവിഡ് രോഗികൾ

by മൈത്രേയൻ

തിരുവനന്തപുരം: ,സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്ബിളുകളാണ് പരിശോധിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group