മൈസൂരു: ചിക്കമഗളൂരുവിൽസ്റ്റാൻഡിൽ നിർത്തിയിട്ട കർണാ ടക ആർ.ടി.സി. ബസിനകത്ത് യുവതിയെ കൈകെട്ടിയിട്ട് മർദിച്ച വീഡിയോ വൈറലായതിനെത്തുടന്ന് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് ചിക്കമഗളൂരുവിലെത്തിയ ബസിലാണ് സംഭവം. ബസിന്റെ പിറകിലിരുന്ന യുവതിയുടെ രണ്ട് കൈകളും ഷാൾകൊണ്ട് കെട്ടി ക്രൂരമായി മർദിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യമാണ് സാമൂഹികമാധ്യമത്തിൽ പ്രചരിച്ചത്. തുടർന്ന് ചിക്കമഗളൂരു സിറ്റി പോലീസാണ് കേസെടുത്തത്. അക്രമിയെയും യുവതിയെയും തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.