Home കർണാടക റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

by admin

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. മനേക് ഷാ പരേഡ് മൈതാനത്ത് നാളെ രാവിലെ 8.58 നാണ് പരിപാടികൾ ആരംഭിക്കുന്നത്. 9ന് ഗവർണർ താവർചന്ദ് ഗെലോട്ട് ദേശീയ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകും. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, സിറ്റി ആംഡ് റിസർവ്, ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, എയർഫോഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് തുടങ്ങിയ സേനാസംഘങ്ങൾ പരേഡിൽ അണിനിരക്കും. പരേഡിനെ ഗവർണർ താവർചന്ദ് ഗഫ്ലോത് അഭിവാദ്യംചെയ്യും. സാംസ്‌കാരിക പരിപാടികളും ടാബ്ലോകളുമുണ്ടാകും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻസിസി, വിവിധ സ്കൂ‌ൾ വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തവും ഉണ്ടാകും.

സുരക്ഷയുടെ ഭാഗമായി മനേക് ഷാ പരേഡ് മൈതാനത്തും സമീപ സ്ഥലങ്ങളിലും 2000 പോലീസുകാരെ വിന്യസിക്കും. 100 സിസിടിവി ക്യാമറകൾ, 4 ബാഗേജ് സ്‌കാനറുകൾ, സമഗ്ര ട്രാഫിക് മാനേജ്മെൻ്റ് സംവിധാനം എന്നിവ ഏർപ്പെടുത്തി. ആംബുലൻസുകൾ, ആരോഗ്യപ്രവർത്തകർ എന്നിവരെയും സജ്ജമാക്കും. അടിയന്തര സാഹചര്യമുണ്ടായാൽ നഗരത്തിലെ ചില ആശുപത്രികളിൽ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. പരിപാടി കാണാൻ ആഗ്രഹിക്കുന്നവർ രാവിലെ 8.30-ന് മുൻപ് ഗ്രൗണ്ടിലെത്തണം. എട്ട് മണിക്കുശേഷം സന്ദർശകരെ അനുവദിക്കില്ല.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണർ മഹേശ്വർ റാവു, സീമന്ത് കുമാർ സിങ്, ബെംഗളൂരു അർബൻ ജില്ലാ കലക്ടർ ജി. ജഗദീശ എന്നിവർ റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങൾ വിലയിരുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group