Home തിരഞ്ഞെടുത്ത വാർത്തകൾ ‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

by admin

ബെംഗളൂരു: കഴിഞ്ഞ 2025ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘മോഹം’ ബെംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി അവാർഡുകൾ ലഭിച്ച തടവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോഹം.അമൃത കൃഷ്ണകുമാർ, ഇസാക്ക് മുസാഫിർ, ഗൗതമി ഗോപൻ, ബിന ആർ ചന്ദ്രൻ, വിനീത് വാസുദേവ്, ജിയോ ബേബി, ജിബിൻ ഗോപിനാഥ്,റൈന രാധാകൃഷ്ണൻ, അനു എന്നിവരാണ് മോഹത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ: ഫാസിൽ റസാക്ക്.ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കാണ് മോഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. റസാഖ് അഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ബെംഗളൂരു ഡിആർഡിഒയിൽ നിന്നും വിരമിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റസാഖ് അഹമ്മദ് ബെംഗളൂരു മഹാദേവപുരയിലാണ് താമസം. പ്രശസ്‌ത സിനിമ സംവിധായകൻ സലീം അഹമ്മദ് സഹോദരനാണ്.മോഹം അടക്കം 6 മലയാള സിനിമകൾഇത്തവണ ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. എപ്രഗ്നന്റ് വിഡോ, ഭൂതലം, കാട്, മലവഴി,സർക്കീറ്റ് എന്നിവയാണു മറ്റു മലയാളസിനിമകൾ. ജനുവരി 29 മുതൽഫെബ്രുവരി ആറ് വരെയാണ്ബെംഗളൂരു ഇൻ്റർനാഷണൽ ഫിലിംഫെസ്റ്റിവൽ നടക്കുന്നത്.മേളയിലേക്കുള്ള ഡെലിഗേറ്റ്റജിസ്ട്രേഷൻ ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group