Home തിരഞ്ഞെടുത്ത വാർത്തകൾ എംഎം ഹിൽസിൽ തീർഥാടകനെ കൊന്ന പുള്ളിപ്പുലി പിടിയിലായി

എംഎം ഹിൽസിൽ തീർഥാടകനെ കൊന്ന പുള്ളിപ്പുലി പിടിയിലായി

by admin

ബെംഗളൂരു: ചാമരാജ്നഗറിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ മഹാദേശ്വര ഹിൽസിൽ (എംഎം ഹിൽസ്) തീർഥാടക കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. രംഗസ്വാമി വടുഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ പിടികൂടിയത്. വലയിൽ കുടുങ്ങിയ പുലിയെ പിന്നീട് മൈസുരു കുർഗള്ളിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ, മൃഗഡോക്ടർമാർ, ഡ്രോൺ നിരീക്ഷണ സംഘങ്ങൾ എന്നിവരുൾപ്പെടെ 40-ലധികം ഉദ്യോഗസ്ഥർ അടങ്ങിയ ദൗത്യസംഘമാണ് പിടികൂടിയത്.

കെണിയൊരുക്കാൻ രണ്ട് കൂടുകളും കാമറാ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു.ബുധനാഴ്ചയാണ് മണ്ഡ്യ സ്വദേശി പ്രവീൺ (30) നെ പുലി കടിച്ചുകൊന്നത്. വീണിനെ വലിച്ചിഴച്ച് പുലി അടുത്ത കാട്ടിലേക്ക് കൊണ്ടുപോയിരുന്നു. തിരച്ചിലിനൊടുവിൽ കാട്ടിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ സന്ദർശക നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് കാൽനടയായെത്തുന്നത് നിരോധിച്ചു. ഇരുചക്ര വാഹനത്തിലെത്തുന്നതിനും വിലക്കുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group