ബെംഗളുരു: പുലിയുടെആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നു ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച്ച കാൽനടയായി എത്തിയ തീർഥാടക സംഘത്തിനു നേരെ നടന്ന പുലിയുടെ ആക്രമണത്തിൽ മാണ്ഡ്യ സ്വദേശി പ്രവീൺ എന്ന 30 കാരൻ കൊല്ലപ്പെട്ടിരുന്നു.എംഎം ഹിൽസ് വന്യജീവി ഡിവിഷനിലെഡെപ്യൂട്ടി കൺസർവേറ്റർ ഓഫ്ഫോറസ്റ്റിന്റെ നിർദേശപ്രകാരംക്ഷേത്രത്തിലേക്കുള്ള പദയാത്രാറൂട്ടുകൾ നിർത്തിവയ്ക്കാനും കുന്നിൻമുകളിലേക്ക് നയിക്കുന്നവനമേഖലയിലൂടെ ഇരുചക്രകവാഹനങ്ങളിൽ ഭക്തരുടെ യാത്രനിയന്ത്രിക്കാനും അഡീഷണൽഡെപ്യൂട്ടി കമ്മീഷണർ ടി. ജവാരെഗൗഡയാണ് ഉത്തരവിട്ടത്. ശനിയാഴ്ചവരെ തീർഥാടകരും പ്രദേശവാസികളുംകാൽനടയായുംഇരുചക്രവാഹനങ്ങളിലുംഎത്തുന്നതിനാണ് താത്കാലികനിയന്ത്രണം ഏർപ്പെടുത്തിയത്.