Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവില്‍ മുംബൈയെ തോല്‍പ്പിക്കുന്ന വാടക; 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് 70,000 രൂപ

ബെംഗളൂരുവില്‍ മുംബൈയെ തോല്‍പ്പിക്കുന്ന വാടക; 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് 70,000 രൂപ

by admin

ബെംഗളൂരു: ഐടി നഗരത്തില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കണമെങ്കില്‍ ഇനി കോടിക്കണക്കിന് നിക്ഷേപം കൈയില്‍ കരുതേണ്ടി വരുമോ?ബെംഗളൂരു നഗരം സാധാരണക്കാരന് അപ്രാപ്യമായി മാറുകയാണോ? ബെംഗളൂരുവിലെ ഫ്‌ളാറ്റുകളുടെ വാടക വര്‍ധന ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകളെ പോലും വട്ടം കറക്കുകയാണ്. താങ്ങാനാവുന്ന വാടകയില്‍ ഒരു വീട് കണ്ടെത്തുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞ കാര്യമായി മാറിയിരിക്കുകയാണ്.അടുത്തിടെ, വാടക ഫ്‌ളാറ്റ് അന്വേഷിച്ചിറങ്ങിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ തന്റെ കയ്‌പേറിയ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു, ബെംഗളൂരുവിലെ വാടക നിരക്കുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും അമ്പരിപ്പിച്ചു. 24 വയസുള്ള ടെക്കി യുവാവ് ബെംഗളൂരുവിലെ കടുബീസനഹള്ളി എന്ന ഐടി ഹബ്ബിനു സമീപമാണ് ഫ്‌ളാറ്റ് അന്വേഷിച്ചത്.ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സെമി ഫര്‍ണിഷ്ഡ് ഫ്‌ളാറ്റിന് ഉടമ ആവശ്യപ്പെട്ട മാസവാടക കേട്ട് യുവാവ് ഞെട്ടി, 70,000 രൂപ. മുംബൈയെ പോലും തോല്‍പ്പിക്കുന്നതാണ് ബെംഗളൂരുവിലെ വാടക എന്നാണ് ടെക്കി യുവാവ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.യുവാവിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ ശക്തമായി. വാടക മാത്രമല്ല പ്രശ്‌നം, 11 മാസത്തെ താമസത്തിന് ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സും നല്‍കണമെന്ന് ഒരു ഉപയോക്താവ് ഓര്‍മ്മിപ്പിക്കുന്നു.കോവിഡ് കാലമൊക്കെ കഴിഞ്ഞ് ഐടി കമ്പനികള്‍ ഉഷാറായതോടെ ബെംഗളൂരുവിലെ വാടക നിരക്കുകളിലും വലിയ വര്‍ധനയുണ്ടായി. 2024-ന് ശേഷം ബെംഗളൂരുവിലെ വാടക നിരക്കുകളില്‍ ഉണ്ടായ കുതിച്ചുചാട്ടം ഐടി ജീവനക്കാരുടെ നടുവൊടിക്കുകയാണ്.

സൗകര്യങ്ങള്‍ കുറവാണെങ്കിലും ഐടി കമ്പനികള്‍ക്ക് അടുത്താണെന്ന പേരില്‍ ഉടമകള്‍ കൊള്ളവാടക ഈടാക്കുന്നത് അത്യാഗ്രഹമാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം. സിലിക്കണ്‍ വാലി ശമ്പളം എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പലരും കുറ്റപ്പെടുത്തുന്നു.ചുരുക്കത്തില്‍, ട്രാഫിക് ബ്ലോക്കിന് പുറമെ ഉയര്‍ന്ന വാടക നിരക്കും കൂടി നേരിടേണ്ട അവസ്ഥയിലാണ് ബെംഗളൂരു മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. അതേസമയം, കിഴക്കന്‍ ബെംഗളൂരു ഒഴികെയുള്ള ചില പ്രദേശങ്ങളില്‍ 2 ബിഎച്ച്‌കെയുടെ ശരാശരി വാടക ഇപ്പോഴും 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തുക കൊടുത്ത് ചെറിയ കുടുസു മുറികളില്‍ താമസിക്കേണ്ട അവസ്ഥയിലാണ് ഐടി പ്രൊഫഷണലുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group