ബെംഗളൂരു: ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്സ്റ്റേഷനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) വൈദ്യുതി തടസം ഏർപ്പെടുത്തുന്നത്. നൂറിൽ കൂടുതൽ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. എട്ട് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക എന്ന് ബൈസ്കോം അറിയിച്ചു.കിഴക്കൻ, വടക്കൻ, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാൽ തന്നെ ഇവിടങ്ങളിലെ താമസക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് ബെസ്കോം അറിയിച്ചു. ജനുവരി 21 ബുധനാഴ്ച, രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി മുടക്ക്.
നഗരത്തിൽ രാവിലെ 10 മണി മുതൽ വൈദ്യുതി മുടങ്ങും; വിശദാംശങ്ങൾ
previous post