Home കേരളം പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള പ്രധാന പ്രശ്നം; ‘2 ലക്ഷം വരെയെങ്കിലും ചെക്ക് വേണ്ട’..വ്യാപാരികള്‍ പറയുന്നു

പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള പ്രധാന പ്രശ്നം; ‘2 ലക്ഷം വരെയെങ്കിലും ചെക്ക് വേണ്ട’..വ്യാപാരികള്‍ പറയുന്നു

by admin

കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,10,400 രൂപയാണ്. പവൻ വില മാത്രമാണ് ഇത്. കേരളത്തില്‍ ഒരു പവൻ കൈയില്‍ ലഭിക്കണമെങ്കില്‍ 5 ശതമാനം പണിക്കൂലിയും (അടിസ്ഥാന പണിക്കൂലി; ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച്‌ പണിക്കൂലി ഉയരും.വിവാഹ ആവശ്യങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ക്ക് 35 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്) 3 ശതമാനം ജിഎസ്ടിയും നല്‍കണം. അതായത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1,19,200 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും.വില കുതിക്കുന്ന പശ്ചാത്തലത്തില്‍ സ്വർണത്തിന്റെ ജിഎസ്ടി കുത്തനെ കുറക്കണമെന്ന ആവശ്യം വ്യാപാരികള്‍ ഉയർത്തുന്നുണ്ട്. ഉയർന്ന ജിഎസ്ടി നിരക്ക് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്രേ പറയുന്നു. പഴയ സ്വർണം വില്‍ക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്കുകളിലേക്ക്:”സ്വർണത്തിന്റെയും വെള്ളിയുടെയും ജി എസ് ടി ശതമാനം മൂന്നില്‍ നിന്ന് കുറഞ്ഞത് ഒരു ശതമാനം എങ്കിലും ആക്കണം എന്ന ആവശ്യം ഞങ്ങള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. കാരണം ഗ്രാമിന് 6,000 രൂപ ഉണ്ടായിരുന്ന വില 13,000 രൂപ ആകുമ്പോള്‍ 3 ശതമാനം നികുതി എന്നത് ഏകദേശം 3,500 രൂപയോളം വരുന്നു. ഇത് പൊതുജനങ്ങള്‍ക്കും കടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പഴയ സ്വർണം വില്‍ക്കുമ്പോള്‍ 10,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ചെക്കായി മാത്രമേ പണം നല്‍കാവൂ എന്നാണ് നിലവിലെ നിയമം. ഇപ്പോഴത്തെ വിലക്കനുസരിച്ച്‌ ഒരു അരഗ്രാം സ്വർണം പോലും വില്‍ക്കാൻ വന്നാല്‍ തുക 10,000 രൂപയ്ക്ക് മുകളിലായിരിക്കും വില കാരണം. ഒരു ഗ്രാം സ്വർണം എന്നുപറയുമ്പോള്‍ തന്നെ ഏകദേശം 14,000 രൂപ വരും. അപ്പോള്‍ അസുഖം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വേഗത്തില്‍ സ്വർണം വിറ്റ് പണമാക്കാൻ കടകളിലേക്ക് പോകുമ്പോള്‍ ചെക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതിന് ഒന്നോ രണ്ടോ മൂന്നോ, ചിലപ്പോള്‍ ഒരു ആഴ്ച വരെ സമയം എടുക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അത്രയും സമയം കാത്തുനില്‍ക്കാൻ പലർക്കും സാധിക്കില്ല.ഇതിനും ഒരു പരിഹാരമാർഗം വേണമെന്ന ആവശ്യവും സർക്കാരിനോട് ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ സ്വർണം വില്‍ക്കുന്നവർക്ക് ക്യാഷായി പണം നല്‍കാൻ അനുമതി നല്‍കണമെന്നതാണ് മറ്റൊരു ആവശ്യം’,ജസ്റ്റിൻ പാലത്ര വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് സ്വർണ വിലയിലെ വർധനവ് അക്ഷരാർത്ഥത്തില്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. 2026 ല്‍ വില പുതിയ ഉയരങ്ങള്‍ തൊടുമെന്ന പ്രവചനങ്ങള്‍ ശരിവെച്ചാണ് പവൻ വിലയിലെ കുതിപ്പ്. വൈകാതെ തന്നെ ഒരു പവൻ സ്വർണം ഒന്നരലക്ഷത്തിലേക്കും രണ്ട് ലക്ഷത്തിലേക്കുമൊക്കെ അടുക്കാനുള്ള സാധ്യത ഉണ്ടെന്ന് സാമ്പിത്തക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group