ബെംഗളുരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിലെ ടോൾ പ്ലാസകളിൽ സാങ്കേതിക തടസ്സം പതിവായതോടെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു. ഫാസ്ടാഗ് സ്കാനർ പണിമുടക്കുന്നതും ജീവനക്കാരുടെ കുറവും കാരണം ഒട്ടേറെ നേരം യാത്രക്കാർക്കു ടോൾ പ്ലാസകളിലെ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്.വാഹനത്തിൽ പതിച്ചിട്ടുള്ള ഫാസ്ടാഗ് റീഡ് ചെയ്യുന്നതിൽ വരുന്ന കാലതാമസമാണു പ്രതിസന്ധിയാകുന്നത്. 262 കി ലോമീറ്റർ പാതയിൽ കർണാടക യിൽ നിർമാണം പൂർത്തിയായ ഹൊസ്കോട്ടെ മുതൽ ബേതമംഗല വരെ 71 കിലോമീറ്റർ ഇടനാഴിയിലാണു ടോൾ പിരിവ് കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ചത്.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഫാസ്ടാഗ് സ്കകാനർ ഇഴയുന്നു; യാത്രക്കാർ ടോൾ പ്ലാസ ക്യൂവിൽ കിടക്കുന്നത് മണിക്കൂറുകൾ
previous post