Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2052 പേർക്ക്; 1332 പേർ രോഗമുക്തി നേടി

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2052 പേർക്ക്; 1332 പേർ രോഗമുക്തി നേടി

by മാഞ്ഞാലി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2052 പേർക്കാണ്. 1332 പേർ രോഗമുക്തി നേടി. 35 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2901247 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2841479. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 23253. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36491. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.37 ശതമാനമാണ്. 148861 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 257 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 9 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15852 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1226463 ആണ്. ചികിത്സയിലുള്ളവർ 8416.

രോഗം സ്ഥിതീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group