Home കായികം ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്വാൾ വിരമിച്ചു

ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്വാൾ വിരമിച്ചു

by admin

ന്യൂഡൽഹി: ബാഡ്‌മിൻറൺ കോർട്ടിൽഇന്ത്യയ്ക്കായി വിസ്‌മയങ്ങൾ തീർത്തസൈന നെഹ്വാൾ വിരമിച്ചു.ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്കഴിഞ്ഞ രണ്ടുവർഷമായി താരംകളിയിൽ നിന്ന്വിട്ടുനിൽക്കുകയായിരുന്നു. കടുത്തമുട്ടുവേദനയും ശാരീരികബുദ്ധിമുട്ടുകളും കാരണമാണ് കളംവിടുന്നതെന്ന് താരം പറഞ്ഞു.കഠിനമായ ശാരീരിക പരിശീലനങ്ങൾതാങ്ങാൻ തൻറെ ശരീരത്തിന് ഇനികഴിയില്ലെന്ന് താരം ഒരുപോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി.’രണ്ട് വർഷം മുമ്പ് ഞാൻ കളിനിർത്തിയിരുന്നു. എൻ്റെ സ്വന്തംഇഷ്ടപ്രകാരമാണ് ഞാൻകായികരംഗത്ത് എത്തിയതും സ്വന്തംഇഷ്ടപ്രകാരമാണ് പോകുന്നതും.അതിനാൽതന്നെ മുൻകൂട്ടിപ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു.ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽപിന്നെ അത്രയേയുള്ളൂ. തരുണാസ്ഥിപൂർണ്ണമായും നശിച്ചിരിക്കുന്നു,ആർത്രൈറ്റിസ് ഉണ്ട്. ഇതാണ് എന്റെമാതാപിതാക്കളും പരിശീലകരുംഅറിയേണ്ടത്. വിരമിക്കൽപ്രഖ്യാപിക്കുന്നത് അത്ര വലിയകാര്യമാണെന്ന് ഞാൻ കരുതുന്നില്ല.എന്റെ സമയം കഴിഞ്ഞുവെന്ന് എനിക്ക്തോന്നി, എന്റെ കാൽമുട്ടിന്മുമ്പത്തെപ്പോലെ പ്രകടനം നടത്താൻകഴിയില്ല.

ലോകത്തിലെ ഏറ്റവും മികച്ചതാരമാകാൻ എട്ട് മുതൽ ഒമ്പത്മണിക്കൂർ വരെ പരിശീലനം നടത്തണം.ഇപ്പോൾ എൻ്റെ കാൽമുട്ട് ഒന്നോ രണ്ടോമണിക്കൂറിനുള്ളിൽ തളരാൻ തുടങ്ങിയിരിക്കുന്നു.അതുകൊണ്ടുതന്നെ മതിയെന്ന് ഞാൻ കരുതി. എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല’-ഒരു പോഡ്‌കാസ്റ്റിൽ സൈന വ്യക്തമാക്കി.ഹരിയാന സ്വദേശിയായ സൈന നെഹ് വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മ്‌മിൻറണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്. 2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരുക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരുക്ക് വില്ലനാകുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group