മൈസൂരു : ചാമരാജനഗർ താ ലൂക്കിലെ നഞ്ചദേവനപുര ഗ്രാ മത്തിന് സമീപം അലഞ്ഞുതിരി യുന്ന പെൺ കടുവക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിലാക്കി. 10 മാസം പ്രായമുള്ള കടുവക്കുട്ടിയെയാണ് പിടികൂടിയത്. പ്രദേശത്ത് ചുറ്റിത്തിരിയുന്ന നാല് കടുവ കുട്ടികളിലൊന്നിനെയാണ് രാത്രി പിടികൂടിയത്.മറ്റു മൂന്ന് കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവയുടെതള്ളക്കടുവ കഴിഞ്ഞയാഴ്ച വീര നാപുര തടാകത്തിന് സമീപം വനംവകുപ്പ് ഒരുക്കിയ കെണി യിൽ അകപ്പെട്ടിരുന്നു.
നഞ്ചദേവനപുരയിലും പരിസര ഗ്രാമങ്ങളിലും തള്ളക്കടു വയും കുട്ടികളും അലഞ്ഞു തിരിയുന്നത് പ്രദേശവാസിക ളിൽ ഏറെ പരിഭ്രാന്തി പടർ ത്തിയിരുന്നു. ഗ്രാമത്തിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപി ച്ചിരുന്നു.തള്ളക്കടുവ പിടിയിലായതി നെ തുടർന്നാണ് നിയന്ത്രണ ങ്ങളിൽ ജില്ലാ ഭരണകൂടം ഇളവ് ഏർപ്പെടുത്തിയത്. പിടിയിലായ കടുവ കുഞ്ഞിൻ്റെ ആരോഗ്യ സ്ഥിതി ഉദ്യോഗസ്ഥർ സൂക്ഷ്മ മായി നിരീക്ഷിച്ചുവരുകയാണ് ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.