Home കർണാടക മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രൂ അന്തരിച്ചു

മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രൂ അന്തരിച്ചു

by admin

ബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രൂ (102) അന്തരിച്ചു. വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബീദർ ഭാൽക്കിയിലുള്ള വീട്ടിലായിരുന്നു അന്ത്യംകർണാടക വനംമന്ത്രിയും കോൺഗ്രസ് നേതാവുമായ ഈശ്വർ ഖാൻഡ്രയുടെ പിതാവാണ്. ബീദർ ലോക്സഭാംഗം സാഗർ ഖാൻഡ്ര കൊച്ചുമകനാണ്.

ബീദർ ഡിസിസി ബാങ്ക് പ്രസിഡന്റ് അമർകുമാർ ഖാൻഡ്ര മറ്റൊരുമകനാണ്. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായ വിജയകുമാർ ഖാൻഡ്രെ 2019-ൽ അന്തരിച്ചിരുന്നു.1953-ൽ ഭാൽകി മുനിസിപ്പാലിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡൻ്റായി. 1962 മുതൽ നാലുതവണ എംഎൽഎയും രണ്ടുതവണ എംഎൽസിയുമായ അദ്ദേഹം വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ 1992 മുതൽ 1994 വരെ ഗതാഗതവകുപ്പ് മന്ത്രിയായി.ഭീമണ്ണ ഖാൻഡ്രൈയുടെ നിര്യാണത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ തുടങ്ങിയവർ അനുശോചിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group