പുനലൂർ: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ (29) ആണ് മരിച്ചത്. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിലാണ്മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ പലയിടത്തും മുറി വേറ്റിട്ടുണ്ട്. ഫ്ലാറ്റിൻറെ കൈവരിയില്ലാത്ത മട്ടുപ്പാവിൽ നിന്ന് വീണതാവാമെന്നാണ് പോലീസിൻറെ പ്രാഥമികനിഗമനം.
ഫ്ലാറ്റിനു മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധ ക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെ ടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.