Home കർണാടക ബെംഗളൂരുവിൽ മങ്കി പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരുവിൽ മങ്കി പാർക്ക് സ്ഥാപിക്കുന്നു

by admin

ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലെശല്ല്യക്കാരായ കുരങ്ങുകളെ പാർപ്പിക്കാനായി പ്രത്യേക മങ്കി പാർക്ക് സ്ഥാപിക്കാനൊരുങ്ങി ബി.ബി.എം.പി. നിലവിൽ കുരങ്ങുകളെ പാർപ്പിക്കാനായി ശിവമോഗയിലെ ഹൊസാഗരയിൽ 100 ഏക്കറിൽ പാർക്ക് ഒരുങ്ങുന്നുണ്ട്. ബെംഗളൂരു നഗരത്തിൽ ഒരു ലക്ഷത്തോളം കുരങ്ങൻമാരുണ്ടെന്നാണ് കണക്ക്. ഇതിൽ 5 ശതമാനത്തോളം ആക്രമകാരികളാണ്.

ഇവയെ നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന പാർക്കിലേക്ക് പുനരധിവസിപ്പിക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ഇതിന്റെ നിയമപരമായ വശങ്ങളും ഗുണങ്ങളും പഠിച്ച് വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയിലേക്ക് കടക്കുകയെന്നും അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ബിബിഎംപി അധിക്യതർ അറിയിച്ചു.

കുരങ്ങുശല്ല്യം വ്യാപകമായതോടെ വിവിധ അപ്പാർട്ട്മെന്റുകളിലെ താമസക്കാരും എൻ.ജി.ഒകളും ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഹർജിയിൽ നടപടിയെടുക്കാൻ ബിബിഎംപിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group