കേരളത്തിൽസ്വർണവിലയിൽ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 32 ഡോളർ താഴ്ന്ന് 4,595 ഡോളറിൽ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,340 രൂപയും, പവന് 1,14,720 രൂപയുമാണ് നിരക്ക്.18 കാരറ്റിന് ഒരു ഗ്രാമിന് 10,755 രൂപയും പവന് 86,040 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 306 രൂപയും കിലോഗ്രാമിന് 3,06,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഇന്നലെ സ്വർണവിലയിൽ രാവിലെ 600 രൂപയുടെ ഇടിവും ഉച്ചയ്ക്ക് ശേഷം 320 രൂപയുടെ വർധനയും സംഭവിച്ചിരുന്നു.