ബെംഗളൂരു: കാർ സൈലൻസറിൽഅമിതശബ്ദമുണ്ടാക്കുന്ന വിധത്തിൽ മോഡിഫിക്കേഷൻ വരുത്തിയതിന് മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷം രൂപ പിഴ ചുമത്തി. കണ്ണൂർ ആർടിഒയിൽ രജിസ്റ്റർചെയ്തത കാറാണ് കഴിഞ്ഞ ദിവസം ഹെന്നൂർ റോഡിൽ ഭാരതീയ സിറ്റിക്ക് സമീപം പൊതുജനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വൻ ശബ്ദമുണ്ടാക്കിയത്.പ്രദേശവാസികളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു.
തുടർന്നു പോലീസ് വിദ്യാർഥിയെ കണ്ടെത്തി കാർ പിടിച്ചെടുത്ത് ആർടിഒയ്ക്ക് കൈമാറുകയായിരുന്നു. ആർടിഒ പരിശോധനയിൽ സൈലൻസർ അനധികൃതമായി മോഡിഫൈ ചെയ്തതാണെന്നു കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.അമിതശബ്ദത്തിനൊപ്പം തീപ്പൊരിപുറത്തേക്ക് തെറിക്കുന്ന വിധത്തിലായിരുന്നു മോഡിഫിക്കേഷൻ. ഇത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ആർടിഒ അധികൃതർ വിലയിരുത്തിതിനെ തുടർന്നാണ് ആർടി ഓഫീസിന് ചുമത്താൻ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്. പിഴ അടച്ചതിനെ തുടർന്ന് വാഹനം വിട്ടുകൊടുത്തു.