Home കർണാടക അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധന: ബെംഗളൂരുവിൽ 15 പേർ പിടിയിൽ

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധന: ബെംഗളൂരുവിൽ 15 പേർ പിടിയിൽ

by admin

ബെംഗളൂരു അനധികൃത കുടി യേറ്റക്കാരെ കണ്ടെത്താൻ കർണാടക ആഭ്യന്തരവകുപ്പ് പ്ര ത്യേക പരിശോധന ആരംഭി ച്ചു. ബംഗ്ലാദേശിൽനിന്നുള്ള നു ഴഞ്ഞുകയറ്റക്കാർ ബെംഗളൂരു അടക്കം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുവെ ന്ന ബിജെപിയുടെ ആരോപണ ത്തെ തുടർന്നാണ് നടപടി. കഴി ഞ്ഞ ദിവസം നടത്തിയ പരിശോ ധനയിൽ ബെംഗളൂരുവിൽനി ന്ന് 15 പേർ പിടിയിലായി. ഉത്ത രേന്ത്യൻ തൊഴിലാളികൾ എന്ന പേരിൽ ഹെബ്ബഗോഡിയിൽ താ മസിച്ചിരുന്നവരാണ് പോലീസി ന്റെ പിടിയിലായത്.ബംഗാൾ, അസം സംസ്ഥാന ങ്ങളിൽനിന്നുള്ളവർ എന്ന പേ രിലായിരുന്നു ഇവർ വർഷങ്ങളാ യി ഇവിടെ താമസിച്ചിരുന്നതെ ന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കു ന്നതിന് തിരിച്ചറിയൽ രേഖകൾ കാട്ടിയെന്നും എന്നാൽ ഇവ വ്യാ ജമാണെന്ന് വ്യക്തമായെന്നും പോലീസ് പറഞ്ഞു. ഹെബ്ബഗോ ഡിയിലെ കോളനിയിലെ അനധികൃത മാലിന്യ നിക്ഷേപവുമാ യി ബന്ധപ്പെട്ട കേസിനിടെയാണ് അനധികൃത കുടിയേറ്റക്കാരു ണ്ടെന്ന് സംശയം ഉയർന്നത്.

തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.പലരും വ്യാജരേഖയുമായിട്ടാണ് താമസിക്കുന്നതെന്നാണ്പോലീസിന്റെ കണ്ടെത്തൽ.അസം സ്വദേശിയാണെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്ക് ആസാമീസ്ഭാഷ സംസാരിക്കാൻ അറിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. നഗരത്തിൽ പലയിടത്തുംപോലീസ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രധാന നഗരങ്ങളിലെല്ലാം പരിശോധന നടത്തുമെന്ന്ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബംഗ്ലാദേശ്അനുകൂല മുദ്രാവാക്യം മുഴക്കിയയുവതി അറസ്റ്റിലായിരുന്നു.ഇതേസമയം, രേഖകൾ പരി ശോധിക്കുന്നതിന് പകരം അന ധികൃത കുടിയേറ്റക്കാരാണെ ന്ന് പോലീസ് സ്ഥാപിക്കുകയാ യിരുന്നുവെന്ന് ആരോപണം. ഉയർന്നിട്ടുണ്ട്. യെലഹങ്കയിലെ കോഗിലുവിലെ കൈയേറ്റക്കാ രിൽ പലരും ബംഗ്ലാദേശിൽനി ന്ന് അനധികൃതമായി എത്തിയ വരാണെന്ന് ബിജെപി ആരോ പിക്കുകയായിരുന്നു. കുടിയേറ്റ് ക്കാരെ കർണാടക സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രചാ രണവും ആരംഭിച്ചു. തുടർന്നാ ണ് അനധികൃത കുടിയേറ്റക്കാ രെ കണ്ടെത്താൻ പരിശോധന ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group