ബെംഗളൂരു: കർണാടകത്തിലെ ശിക്കാരിപുരയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയ അധ്യാപകനെ ക്ലാസ്‌മുറിക്കകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജോലിയുടെ സമ്മർദമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ബാലൂരിലാണ് സംഭവം. ഹൊന്നാളി സ്വദേശി ധനഞ്ജ യ്(50)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ കുട്ടികളെ കളിസ്ഥലത്തേക്ക് പറഞ്ഞയച്ചശേഷം ക്ലാസ്‌മുറിക്കകത്ത് ജീവനൊടുക്കുക യായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഹൊന്നാലിയിലെ വീട്ടിൽനി ന്ന് എന്നും അതിരാവിലെ സ്കൂളിലെത്തുകയും വോട്ടർമാരുടെ വി വരങ്ങൾ ശേഖരിച്ച് ബിഎൽഒ യുടെ ചുമതല നിർവഹിച്ചുവരു കയുമായിരുന്നു.താങ്ങാനാവാത്ത ജോലിഭാ രംമൂലം ജോലി രാജിവെക്കാൻ ധനഞ്ജയ് ആഗ്രഹം പ്രകടിപ്പി ച്ചിരുന്നതായി ഭാര്യ ആശ പോ ലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.ഇവർക്ക് മൂന്ന് പെൺമക്കളു ണ്ട്. അസ്വാഭാവികമരണത്തിന് ശിക്കാരിപുര റൂറൽ പോലീസ് കേസെടുത്തു.