Home കർണാടക ഈ മാര്‍ച്ചില്‍ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഡികെ

ഈ മാര്‍ച്ചില്‍ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഡികെ

by admin

ബെംഗളൂരു: കർണാടക സർക്കാരില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാർത്തകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാർച്ച്‌ മാസത്തില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് താൻ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഡികെചില എം എല്‍ എമാർ നടത്തുന്ന പ്രസ്താവനകള്‍ കാര്യങ്ങള്‍ അറിയാതെയാണെന്നും അവ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിദ്ധരാമയ്യ നടത്തിയ വാർത്താസമ്മേളനത്തില്‍ ഡി കെ ശിവകുമാർ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. നേതൃമാറ്റ ചർച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ഡി കെ പിന്നോട്ടില്ലെന്ന സൂചനയാണോ ഇതെന്ന ചർച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group