ബെംഗളുരു: ദാവനഗെരെയിൽ കത്തിയെരിഞ്ഞ കാറിൽ നിന്നു മുൻ കോർപറേറ്ററും ബിജെപി നേതാവുമായ ചന്ദ്രശേഖർ സങ്കോലിൻ്റെ (56) മൃതദേഹം കണ്ടെത്തി.ചന്ദ്രശേഖരിൻ്റെ മകനും മകളും ജീവനൊടുക്കാൻ ശ്രമം നടത്തിയതിനെ തുടർന്നു ചികിത്സയിലാണ്. ഇതിനു പിന്നാലെയാണു ഹദദി റോഡിലെ ഹിസ്റ്റേരിയിലെ സ്വന്തം കൃഷിയിടത്തിനു സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.ഫോറൻസിക് വിദഗ്ധരെത്തി തെളി വെടുത്തു.സാമ്പത്തിക പ്രതിസന്ധിയും കുടുംബ വഴക്കും കാരണം ചന്ദ്രശേഖർ സ്വയം കാറിനു തീവച്ചു ജീവനൊടുക്കിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാ ണ് അന്വേഷണം പുരോഗമിക്കുന്നത്.